കോലാലംപൂര്‍: മാനസിക സംഘര്‍ഷവും മറ്റും താങ്ങാനാകാതെ ജീവനൊടുക്കുന്ന കൗമാരക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇപ്പോള്‍ ഓണ്‍ലൈനില്‍ വോട്ടിനിട്ട് 16കാരി ആത്മഹത്യ ചെയ്ത വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഞാന്‍ മരിക്കണോ അതോ ജീവിക്കണോ എന്ന് ചോദ്യവുമായാണ് പെണ്‍കുട്ടി വോട്ടിനിട്ടത്. വോട്ടിംഗ് വന്നതോടെ ഭൂരിഭാഗം പേരും മരിച്ചോളൂ എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു.
മലേഷ്യയിലാണ് സംഭവം. സ്വന്തം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഇത്തരമൊരു പോസ്റ്റിട്ട് അഭിപ്രായം തേടിയത്. ഭൂരിഭാഗം സുഹൃത്തുക്കളും പെണ്‍കുട്ടി മരിക്കുന്നതാണ് നല്ലതെന്ന അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു. 69 ശതമാനം സുഹൃത്തുക്കളും പെണ്‍കുട്ടി മരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞത് തമാശയ്ക്കായിരുന്നു.
31 പേര്‍ മാത്രമാണ് ജീവിക്കണമെന്ന് ആവശ്യപ്പെട്ടത്. ‘Really Important, Help Me Choose D / L’ എന്നിയിരുന്നു പോസ്റ്റ്. മരണം ആണെങ്കില്‍ ഡി, ജീവിതം ആണെങ്കില്‍ എല്‍ രേഖപ്പെടുത്താനായിരുന്നു പോസ്റ്റില്‍ ആവശ്യപ്പെട്ടത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post