ഫ്ളോറിഡ: സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒന്നരവയസ്സുകാരിയുടെ വീഡിയോ ആണ്. സ്വിമ്മിങ് പൂളില്‍ മലര്‍ന്നും കമഴ്ന്നും നീന്തിക്കളിക്കുകയാണ് പുള്ളിക്കാരി. മലര്‍ന്നും കമഴ്ന്നും മുന്നോട്ടേക്ക് മാത്രമല്ല പുറകോട്ടേക്കും ഈ കൊച്ചുസുന്ദരി നീന്തും. പലവിധത്തില്‍ നീന്തുന്ന ഫ്ലോറിഡക്കാരി കാസിയ ഇതിനോടകംതന്നെ ആളുകളുടെ കയ്യടി നേടിയിരിക്കുകയാണ്. എന്നാല്‍ ഇത്ര ചെറുപ്പത്തില്‍ കാസിയയ്ക്ക് ഇത്രയും മികച്ച നീന്തല്‍ പരിശീലനം നല്‍കിയതിന് പിന്നില്‍ ആരാണെന്ന് സോഷ്യല്‍മീഡിയ ഒന്നടകം ചോദിക്കുകയാണ്.
കാസിയയുടെ അമ്മ ഗ്രേസ് ഫനേലിയാണ് ഈ നീന്തല്‍ പരിശീലനത്തിന് പിന്നില്‍. തന്റെ ഒന്നും മൂന്നും വയസ്സുള്ള രണ്ട് പെണ്മക്കളെയും മികച്ച നീന്തല്‍ പരിശീലകരാക്കിയിരിക്കുകയാണ് ഗ്രേസ്. ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് ഇരുവരേയും നീന്തല്‍ പഠിപ്പിച്ചത്. ഇന്ന് രണ്ട് പേരും നീന്തലില്‍ മികച്ച ചാമ്പ്യന്മാരാണെന്ന് ഗ്രേസ് പറയ്യുന്നു.
Discussion about this post