ലണ്ടന്‍: ഇന്ത്യക്കാരിയായ ഭാര്യയെ 59 തവണ കുത്തി കൊലപ്പെടുത്തിയ കേസില്‍ യുകെ സ്വദേശിയായ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2018ലാണ് നാല്പത്തിയൊന്നുകാരിയായ എയ്ഞ്ചല മിത്തലിലെ ഭര്‍ത്താവ് ലോറന്‍സ് ബ്രാന്‍ഡ് (47) മാരകമായി കുത്തിമുറിവേല്പ്പിച്ച് കൊലപ്പെടുത്തിയത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയുപയോഗിച്ചായിരുന്നു ആക്രമണം. കേസില്‍ ലോറന്‍സിന് 16 വര്‍ഷവും എട്ടുമാസവും തടവാണ് ഇയാള്‍ക്ക് ശിക്ഷയായി വിധിച്ചിരിക്കുന്നത്.
എയ്ഞ്ചലയുടെ കഴുത്തുമുതല്‍ നെഞ്ചുവരെ 59 കുത്തുകളാണ് ശരീരത്തിലുണ്ടായിരുന്നത്. വീട്ടില്‍ സ്വന്തം മുറിക്കുള്ളില്‍ വെച്ചാണ് ഭാര്യയെ ക്രൂരമായി ലോറന്‍സ് കൊലപ്പെടുത്തിയതെന്ന് വിധിന്യായം പ്രസ്താവിക്കവെ ജഡ്ജി ഹെതര്‍ നോര്ട്ടന് പറഞ്ഞു. നിര്‍ദയമായ തരത്തിലായിരുന്നു പ്രതിയുടെ പെരുമാറ്റം. തുടര്‍ച്ചയായി കുത്തുന്നതിനിടയില്‍ ഒരു കത്തി ഇടയ്ക്ക് ഒടിഞ്ഞപ്പോള്‍ അടുക്കളയില്‍നിന്ന് പുതിയ കത്തികൊണ്ടുവന്നാണ് പ്രതി അവരെ വീണ്ടും കുത്തിയെന്നും ജഡ്ജി വെളിപ്പെടുത്തി.
ഫോറന്‍സിക് തെളിവുകള്‍ പ്രകാരം വിലയിരുത്തുമ്പോള്‍ എയ്ഞ്ചല ശക്തമായി ആക്രമണം എതിര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും വ്യക്തമാണ്. അതിനാല്‍ കഠിനമായ വേദനയിലും ഭയന്നുവിറച്ചുമാവാം അവര്‍ ജീവന് വെടിഞ്ഞതെന്നും ജഡ്ജി നിരീക്ഷിച്ചു. താന്‍ സുരക്ഷിതയെന്നു കരുതിയിരുന്ന വീട്ടില്‍വച്ചാണ് അവര്‍ കൊല്ലപ്പെട്ടതെന്ന് തോമസ് വാലി പോലീസ് മേജര്‍ ക്രൈം യൂണിറ്റിലെ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ മൈക് റോഡി പറഞ്ഞു.
Discussion about this post