നെതര്‍ലാന്‍ഡ്: ഐക്യരാഷ്ട്ര സംഘടനയുടെ ലോക പുനര്‍നിര്‍മാണ സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ആംസ്റ്റര്‍ഡാമിലെ ആന്‍ ഫ്രാങ്ക് ഹൗസ് സന്ദര്‍ശിച്ചു.
രണ്ടാം ലോക മഹായുദ്ധകാലത്ത് അന്ന് അനുഭവിക്കേണ്ടി വന്ന് ദുരനുഭവങ്ങളും യുദ്ധ ഭീകരതയും ഡയറി എഴുത്തിലൂടെ പകര്‍ത്തി വിശ്വപ്രശസ്തയായ ആന്‍ ഫ്രാങ്കിന്റെ സ്മരണയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള ജീവചരിത്ര മ്യൂസിയമാണ് ആന്‍ ഫ്രാങ്ക് ഹൗസ്.
‘എല്ലാ സ്വാതന്ത്ര്യ സ്നേഹികള്‍ക്കും, അടിച്ചമര്‍ത്തലുകള്‍ക്കും അനീതികള്‍ക്കുമെതിരായി പോരാടുന്നവര്‍ക്കും ആന്‍ഫ്രാങ്ക് ഹൗസ് ഒരു പ്രചോദനമായിരിക്കുമെന്നും ആന്‍ ഫ്രാങ്കിന്റെ ജീവിതകഥ ലോകത്തോട് വീണ്ടും വീണ്ടും പറയേണ്ടത് ഓരോ തലമുറയിലും ഹീറോകളുണ്ടാവാന്‍ സഹായകമാകുമെന്നും മുഖ്യമന്ത്രി സന്ദര്‍ശക പുസ്തകത്തില്‍ കുറിച്ചു’.
Discussion about this post