കുളിക്കാനോ വിയര്‍ക്കാനോ പറ്റില്ല! ഈ ഇരുപത്തിയൊന്നുകാരിക്ക് വെള്ളത്തിനോട് അലര്‍ജിയാണ്

അപ്പോള്‍ വെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നാലോ, ഒന്ന് ആലോചിച്ചു നോക്കൂ. അത്തരമൊരു രോഗമാണ് സസെക്സില്‍ നിന്നുള്ള നിയ സെല്‍വേ എന്ന 21 വയസ്സുകാരിക്ക്.

വെള്ളമില്ലാത്ത ഒരു അവസ്ഥ നമുക്ക് ആലോചിക്കാന്‍ പോലും കഴിയില്ല. ദൈനംദിന ജീവിതത്തില്‍ പ്രഭാതകൃത്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങള്‍ക്കും വെള്ളം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. അപ്പോള്‍ വെള്ളം ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നാലോ, ഒന്ന് ആലോചിച്ചു നോക്കൂ. അത്തരമൊരു രോഗമാണ് സസെക്സില്‍ നിന്നുള്ള നിയ സെല്‍വേ എന്ന 21 വയസ്സുകാരിക്ക്.

വെള്ളത്തോടുള്ള അലര്‍ജിയായ അക്വാജെനിക്ക് പ്രൂരിട്ടസ്(aquagenic pruritus) എന്ന പ്രശ്നമാണ് യൂട്യൂബര്‍ കൂടിയായ നിയയെ ബാധിച്ചിരിക്കുന്നത്. ശരീരത്തില്‍ വെള്ളം ആയാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് നിയയില്‍ കാണപ്പെടുന്നത്. കുളിക്കാനോ, മുഖം കഴുകാനോ ഒന്നും തന്നെ പറ്റില്ല നിയയ്ക്ക്. അധവാ വെള്ളം ഉപയോഗിച്ച് മുഖമോ കൈയ്യോ കഴുകിയാല്‍ ചുവന്നുതടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുക, കഠിനമായ വേദന, പുകച്ചില്‍ തുടങ്ങിയവ നിയയ്ക്കുണ്ടാവും.

കുളി മാത്രമല്ല, കരച്ചില്‍, വിയര്‍പ്പ് തുടങ്ങിയവ പോലും പ്രശ്നമാണ്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന വേദനയാണ് ഇത് നിയയ്ക്ക് നല്‍കുക. വെള്ളത്തോടുള്ള അലര്‍ജി കാരണം നിയയ്ക്ക് വീടിനു പുറത്തേക്ക് പോവാനോ ജോലി ചെയ്യാനോ സാധിക്കുന്നില്ല. മഴയും മഞ്ഞുമെല്ലാം നിയയുടെ ശരീരത്തെ വേദനിപ്പിക്കും. ഈ അവസ്ഥ കാരണം ഇന്‍ഷുറന്‍സ് കമ്പനി എക്സിക്യൂട്ടീവ് ആയിരുന്ന നിയയ്ക്ക ജോലി പോലും ഉപേക്ഷിക്കേണ്ടുവന്നു.

അഞ്ച് വയസ്സുള്ളപ്പോഴാണ് നിയയില്‍ ഈ പ്രശ്നം കണ്ടുതുടങ്ങിയത്. ആദ്യമൊന്നും ലക്ഷണങ്ങളെ കാര്യമാക്കിയില്ല. എന്നാല്‍ പ്രായമേറും തോറും പ്രശ്നങ്ങള്‍ വഷളായി. 2013ലാണ് നിയയില്‍ വെള്ളത്തോടുള്ള അലര്‍ജി രൂക്ഷമായത്. വല്ലപ്പോഴും വന്നിരുന്ന പ്രശ്നം പിന്നെ പതിവായി.

എന്നാല്‍ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഇതുവരെ ഡോക്ടര്‍മാര്‍ക്കും കഴിഞ്ഞിട്ടില്ല.
വെള്ളത്തോടുള്ള അലര്‍ജി കാരണം സാധാരണ ജീവിതം നയിക്കാന്‍ സാധിക്കാത്തതിനാല്‍ രോഗത്തിന്റെ ശരിയായ കാരണം കണ്ടുപിടിച്ച് ചികിത്സ തേടാനുള്ള ശ്രമത്തിലാണിപ്പോള്‍ നിയ.

Exit mobile version