ഫ്ളോറിഡ: ‘ഇതാണ് പണയം വയ്ക്കാന്‍ ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്. വലിയ ഉപയോഗം ഒന്നുമില്ല, ഏഴരമാസം പ്രായമുണ്ട്. എത്ര രൂപ കിട്ടും?’ പിഞ്ചുകുഞ്ഞുമായി കടയില്‍ എത്തിയ പിതാവ് ആദ്യം പറഞ്ഞത് ഇപ്രകാരമായിരുന്നു. കുഞ്ഞിനെ കൗണ്ടറില്‍ കിടത്തിയാണ് കടക്കരനോട് പിതാവ് കാര്യങ്ങള്‍ തിരക്കിയത്. എന്നാല്‍ യുവാവിന്റെ അസാധാരണ പെരുമാറ്റം കണ്ട് ഉടന്‍തന്നെ കടയുടമ പോലീസിനെ വിളിക്കുകയായിരുന്നു.
യുവാവിനെ തെരഞ്ഞുപിടിച്ച് പോലീസ് ചോദ്യം ചെയ്തപ്പോള്‍ താന്‍ വെറുമൊരു തമാശ പറഞ്ഞതെന്നായിരുന്നു നല്കിയ മറുപടി. എന്നാല്‍ കടയുടമ ഉറപ്പിച്ച് പറയുന്നു, യുവാവിന്റെ രീതിയും പെരുമാറ്റവും തമാശ നിറഞ്ഞതല്ലായിരുന്നുവെന്ന്. സംഭവത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. കടയുടമയുമായുള്ള സംഭാഷണം കോമാളിത്തരം മാത്രമായിരുന്നെന്നും സംഭവം വീഡിയോയാക്കി ആരെങ്കിലും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും യുവാവ് പറയുന്നു.
സംഭവം സോഷ്യല്‍മീഡിയയില്‍ എത്തിയെന്നും പോലീസ് യുവാവിനെ തിരയുന്നതായും കേട്ടയുടനെ സ്വയം ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനും ഇയാള്‍ തീരുമാനിച്ചു. എന്നാല്‍ അതിനു മുന്‍പേ ഇയാളെ തേടി പോലീസ് വീട്ടിലെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചു. യുവാവിന്റെ പേരില്‍ കേസ് എടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Discussion about this post