ഹവായ്: സദാസമയം തീയും ലാവയും വമിക്കുന്ന അഗ്നിപര്‍വതങ്ങളില്‍ ഒന്നാണ് ഹവായി ദ്വീപ്സമൂഹത്തിലെ കിലൂവിയ. വിനോദ സഞ്ചാരികള്‍ അനവധിയാണ് ഇവിടേയ്ക്ക് എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ നെഞ്ചിടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇവിടെ നിന്ന് വരുന്നത്. ഇവിടെ വിനോദയാത്രയ്ക്കെത്തിയ സഞ്ചാരികളില്‍ ഒരാള്‍ തീ തുപ്പുന്ന അഗ്നിപര്‍വതത്തിന്റെ ഉള്ളിലേയ്ക്ക് വീഴുകയായിരുന്നു. 20 മീറ്റര്‍ താഴ്ചയിലേയ്ക്കാണ് സഞ്ചാരി വീണത്. എന്നാല്‍ ഒരുപിടി ചാരമായി എന്നുള്ള ധാരണകളെ മാറ്റി സഞ്ചാരി ജീവനോടെ രക്ഷപ്പെട്ടു.
കിലൂവിയ അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്ന ഹവായി വോള്‍ക്കാനോ നാഷണല്‍ പാര്‍ക്ക് അധികൃതര്‍ തന്നെയാണ് 32 കാരനായ സഞ്ചാരി അഗ്നിപര്‍വതത്തിനുള്ളിലേക്കു വീണ കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. അപകടത്തിനു ശേഷം പുറത്തെടുത്ത ഇയാളെ ഹെലികോപ്റ്ററിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇയാള്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ വീഴ്ചയിലേറ്റ പൊള്ളലും പരിക്കും എത്രത്തോളം സാരമുള്ളതാണെന്നറിയാന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സൈനികനാണ് അഗ്നിപര്‍വതത്തിനുള്ളിലേക്ക് വീണത്.
അഗ്നിപര്‍വതത്തിന്റെ ഒരു ഭാഗത്തായി ആളുകള്‍ക്ക് സുരക്ഷിതമായി നിന്നു കാണുന്നതിനായി ഒരു ബാല്‍ക്കണി നിര്‍മ്മിച്ചിട്ടുണ്ട്. ഈ ബാല്‍ക്കണിയുടെ ചുറ്റും സഞ്ചാരികള്‍ വീഴുന്നതു തടയാനായി ഇരുമ്പു വേലിയും സജമാക്കിയിട്ടുണ്ട്. ഇതിനു മുകളില്‍ കയറി നിന്ന് അഗ്നിപര്‍വതത്തിനുള്ളിലേക്കു നോക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികന് അഗ്നിപര്‍വതത്തിനുള്ളിലേക്കു വീണത്. ശക്തമായ പുക ഉണ്ടായിരുന്നു. ആയതിനാല്‍ ഇയാള്‍ വീണത് എവിടേയ്ക്കാണെന്ന് ആദ്യം കാണുവാന്‍ സാധിച്ചില്ല.
രക്ഷാപ്രവര്‍ത്തനം ദുര്ഗടമായത് ഇയാള്‍ വീണത് രാത്രി ഏകദേശം 7 മണിയോടെയായിരുന്നു. ഒടുവില്‍ 2 മണിക്കൂറിനു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇദ്ദേഹത്തെ കണ്ടെത്താനായത്. 90 മീറ്റര്‍ താഴ്ചയുള്ള ഗുഹാമുഖത്തിന്റെ 20 മീറ്ററോളം ആഴത്തില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാരുന്നു സൈനികള്‍. അവിടെ കുടുങ്ങിയില്ലായിരുന്നെങ്കില്‍ ലാവയില്‍ പെട്ട് ഇയാള്‍ ചാരമായി പോയേനെയെന്ന് അധികൃതര്‍ ഉറപ്പിച്ചു പറയുന്നു.
Discussion about this post