സോള്‍: ഉത്തരകൊറിയ വീണ്ടും ‘അജ്ഞാത ആയുധം’ പരീക്ഷിച്ചതായി ദക്ഷിണകൊറിയന്‍ സൈന്യം. ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കവെയാണ് നോര്‍ത്ത് കൊറിയയുടെ ഈ പരീക്ഷണം.
വ്യാഴാഴ്ച വൈകിട്ട് 4.30ന് ഉത്തര കൊറിയയുടെ മിസൈല്‍ ആസ്ഥാനമായ സിനോരിയില് നിന്ന് പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് വാര്‍ത്ത ഉത്തരകൊറിയന്‍ പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും രണ്ടു തവണ ചര്‍ച്ച നടത്തിയെങ്കിലും സമ്പൂര്‍ണ ആണവനിരായുധീകരണത്തിന് ഉത്തരകൊറിയ സമ്മതം മൂളിയിട്ടില്ല. ആണവപോര്‍മുന വഹിക്കാവുന്ന തരത്തിലുള്ള നൂതനമായ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ് ശനിയാഴ്ച പരീക്ഷിച്ചതെന്നാണ് ആയുധ വിദഗ്ധര്‍ വിലയിരുത്തുന്നത്.
ഷ്യന് ബാലിസ്റ്റിക് മിസൈലായ ഇസ്കന്‍ഡേറിനു സമാനമായ മിസൈലാണതെന്ന് അന്താരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ട്രാറ്റജിക് സ്റ്റഡീസിലെ മിസൈല്‍ പ്രതിരോധ വിദഗ്ധന്‍ മിഷേല്‍ എല്ലേമന്‍ വ്യക്തമാക്കി.
Discussion about this post