കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളില്‍ ചാവേറാക്രമണം. താലിബാന് ഭീകരര്‍ നടത്തിയ ചാവേറാക്രമണത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ 24 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
അമേരിക്കന്‍ എന്‍ജിഒ കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. താലിബാന് പ്രതിനിധികളുമായി അമേരിക്ക സമാധാന ചര്‍ച്ച നടത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് ആക്രമണം.
അതേസമയം, ആക്രമണത്തെ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി അപലപിച്ചു. ആക്രമണം ഇസ്ലാമിക മൂല്യങ്ങളെ തകര്‍ക്കുന്ന മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. റംസാന് മാസാരംഭത്തിന്റെ മൂന്നാം ദിവസമാണ് താലിബാന് ആക്രമണം നടത്തിയിരിക്കുന്നത്.
Discussion about this post