ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്ന പാകിസ്താന്‍ വാദം പൊളിച്ച് ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക;170 പാകിസ്താന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ബലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 170 പാകിസ്താന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക. ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകയായ മറീനോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്ന പാകിസ്താന്‍ വാദത്തിനെ പൊളിക്കുന്നതാണ് മാധ്യമ പ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍.

ജെയ്‌ഷെ മുഹമ്മദിന്റെ ക്യാംപാണ് വ്യോമാക്രമണത്തിലൂടെ ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തി 130 മുതല്‍ 170 വരെ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധി തീവ്രവാദികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാകിസ്താനികളാരും മരിച്ചിട്ടില്ലെന്ന പാക് പ്രധാനമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്നും മറീനോ പറഞ്ഞു.

ആക്രമണത്തിന് പിന്നാലെ സംഭവസ്ഥലത്തെത്തിയ പാകിസ്താന്‍ ആര്‍മി അവിടെയുള്ള ശവശരീങ്ങളും മറ്റും മാറ്റുകയാണ് ആദ്യം ചെയ്തത്. പരുക്കേറ്റവരെ മിലിട്ടറി ആശുപത്രിയിപ്രവേശിപ്പിക്കുകയുമായിരുന്നെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു.

കാശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം ബാലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്നായിരുന്നു പാകിസ്താന്റെ വാദം. ഫെബ്രുവരി 26നാണ് ഇന്ത്യന്‍ സൈന്യം ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയത്.

Exit mobile version