വാഷിങ്ടണ്‍: 136 യാത്രക്കാരുമായി പറന്നിറങ്ങിയ വിമാനം അമേരിക്കന്‍ ബോയിംഗ് 737 വിമാനം റണ്‍വേയില്‍ നിന്നും തെന്നി നദിയില്‍ പതിച്ചു. യുഎസിലെ ഫ്ളോറിഡയിലെ ജാക്സണ്‍വില്ലയ്ക്കു സമീപം സെന്റ് ജോണ്‍സ് നദിയിലേക്കാണ് വിമാനം വീണത്. ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തില്‍നിന്നു വരികയായിരുന്ന വിമാനം പ്രാദേശിക സമയം രാത്രി 9.40ന് റണ്‍വേയ്ക്കു സമീപത്തുള്ള നദിയിലേക്ക് പതിക്കുകയായിരുന്നു. വിമാനം മുങ്ങിപ്പോയിട്ടില്ലെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയുമാണെന്നാണ് വിവരം. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വിമാനത്തിലുള്ള എല്ലാവരും സുരക്ഷിതരാണെന്ന് ജാക്സണ്‍വില്ല ഷെരീഫ് ഓഫീസര്‍ ട്വിറ്ററില്‍ അറിയിച്ചു. യുഎസ് സൈന്യത്തിനായി ചാര്‍ട്ട് ചെയ്ത മിയാമി എയര്‍ ഇന്റര്‍നാഷനലിന്റെ വിമാനമാണ് അപകടത്തില്‍പെട്ടതെന്നാണു വിവരം. യാത്രക്കാര്‍ക്ക് പരിക്ക് പറ്റിയിരിക്കാമെന്നും അവരെ അടുത്തുള്ള ആശുപത്രികളില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി നീക്കിയെന്നുമാണ് റിപ്പോര്‍ട്ട്. യാത്രക്കാരില്‍ ഭൂരിഭാഗവും സൈനികരാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ബോയിംഗ് കമ്പനി പ്രതികരിച്ചു
Discussion about this post