ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ ടാക്സി ഡ്രൈവറെ ബാറ്റ് കൊണ്ട് അടിച്ച് കൊന്നു. ഗാസിയാബാദിലെ ഖോഡ കോളനിയിലാണ് ക്രൂരമായ സംഭവം. വഴി നല്‍കിയില്ലെന്നാരോപിച്ച് 32കാരനായ ലഖാന് സിങ് എന്നയാള്‍ മോഹിത് ലഖാന് സിങ്ങിന്റെ കാറിന്റെ ഡോര്‍ ഗ്ലാസ് തകര്‍ക്കുകയും തുടര്‍ന്ന് അയാളെ പുറത്തേക്ക് വലിച്ചിട്ട ശേഷം തുടര്‍ച്ചയായി ബേസ് ബാള്‍ ബാറ്റ് കൊണ്ട് മര്‍ദിക്കുകയായിരുന്നു. ഗുരതര പരിക്കേറ്റ
ലഖാനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല.
ഖാന് സിങ്ങിെന്റ സഹോദരന് നല്കിയ പരാതിപ്രകാരം പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. മര്‍ദിച്ചവശനാക്കിയതിന് ശേഷം സ്ഥലം കാലിയാക്കിയ മോഹിതിന് വേണ്ടി പോലീസ് ശക്തമായ തിരച്ചില്‍ നടത്തുകയാണ്. സംഭവ സ്ഥലത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്ന് ലഖാന് സിങ്ങിനെ മര്‍ദിക്കുന്ന ദൃശ്യങ്ങല്‍ ലഭിച്ചിട്ടുണ്ട് . പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ് .
Discussion about this post