ബാങ്കോക്ക്: അമ്പരപ്പിക്കുന്ന വാര്‍ത്തയാണ് ബുധനാഴ്ച രാത്രി രാജകൊട്ടാരത്തില്‍ നിന്നും തായ് ചാനലുകളിലൂടെ രാജ്യത്തേക്ക് പൊട്ടിവീണത്. തായ്ലാന്ഡ് രാജാവിന് പത്നിയായി ഇനി സാധാരണക്കാരിയായ സുദിത എത്തിയിരിക്കുന്നു. അംഗരക്ഷകയായ യുവതിയെയാണ് രാജാവ് രാജ്ഞി പദവിയിലേക്ക് അപ്രതീക്ഷിത വിവാഹത്തിലൂടെ ഉയര്‍ത്തിയിരിക്കുന്നത്.
തായ്ലാന്ഡിനെ ഞെട്ടിച്ചാണ് രാജാവ് മഹാ വജ്രലോങ്കോണ്‍ സ്വന്തം അംഗരക്ഷകയെ വിവാഹം കഴിച്ച വാര്‍ത്ത പുറത്തുവിട്ടത്. വജ്രലങ്കോണിന്റെ പിതാവ് രാജാ ഭൂമിഭോല്‍ 2016ല്‍ ഭരണത്തിന്റെ എഴുപതാമത്തെ വര്‍ഷത്തിലാണ് വിടപറയുന്നത്. ഭരണഘടനയനുസരിച്ച് അടുത്ത രാജ്യാവകാശം വജ്രലങ്കോണിനാണ്. ഇതിനുള്ള ചടങ്ങുകളിലേക്ക് രാജ്യം കടക്കുന്നതിനിടെയാണ് രാജാവ് വിവാഹിതനായിരിക്കുന്നത്.
പട്ടാഭിഷേകത്തിനുള്ള ചടങ്ങുകള്‍ ശനിയാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. അതിന് മുമ്പാണ് രാജാവ് അംഗരക്ഷകയായ സുതിദയെ വിവാഹം കഴിച്ചത്. റോയല്‍ തായ് ആര്‍മിയുടെ ജനറലായി സുതിദയെ നിയമിക്കുന്നത് ഡിസംബര്‍ 2016ലാണ്. ചില മാധ്യമങ്ങള്‍ രാജാവും സുദിതയും തമ്മിലുള്ള അടുപ്പമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരികയും ചെയ്തിരുന്നു. മാധ്യമങ്ങളില്‍ ഈ വാര്‍ത്ത ഏറെ പ്രാധാന്യം നേടുകയും ചെയ്തിട്ടുണ്ടായിരുന്നു.
എന്നാല്‍, രാജ്യത്തെ സാധാരണക്കാരായ ജനങ്ങളൊന്നും ഈ ബന്ധം വിവാഹത്തില്‍ ഇതൊരു വിവാഹത്തില്‍ എത്തുമെന്ന് ആരും കരുതിയില്ല. നാല്പതുകാരിയാണ് സുദിത. 66 വയസുള്ള വജ്രലോങ്കോണ്‍ ഇതിന് മുന്‍പ് മൂന്ന് വിവാഹം കഴിച്ചിരുന്നു. ഇതെല്ലാം വിവാഹമോചനത്തിലാണ് കലാശിച്ചത്. ഈ വിവാഹങ്ങളില്‍ നിന്നായി ഏഴു കുട്ടികളുണ്ട്.
Discussion about this post