ജോര്‍ജ്ജിയ: പത്തു വയസുകാരിയോടുള്ള രണ്ടാനമ്മയുടെ കൊടുംക്രൂരതകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പുറത്ത്. പത്തു വയസുകാരിയെ ആദ്യം പട്ടിണിയ്ക്ക് ഇടുകയായിരുന്നു. ശേഷം കൊലപ്പെടുത്തി കുഞ്ഞിനെ ചവറ്റുക്കുട്ടയില്‍ ഇട്ട് അഗ്നിക്ക് ഇരയാക്കുകയായിരുന്നു. രണ്ടാനമ്മയായ അവര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ജോര്‍ജ്ജിയയിലെ കോടതിയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. ടിഫാനിമോസ് എന്ന 36കാരിയാണ് മകളോട് പൈശാചികമായ ക്രൂരത കാണിച്ചത്.
2013ലാണ് ഇമാനി മോസ് എന്ന 10വയസുകാരി വീട്ടില്‍ വെച്ച് മരണപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് മോസ് എല്ലാ വിധത്തിലും കുറ്റക്കാരിയാണെന്ന് കണ്ടെത്തുന്നത്. ഞെട്ടിപ്പിക്കുന്ന ക്രൂരതയാണ് ഇവര്‍ കുട്ടിയോട് നടത്തിയത്. കൊലപാതകം മറച്ചുവയ്ക്കാനായാണ് ഇവര്‍ മകളെ ചവറ്റുക്കുട്ടയില്‍ ഇട്ട് കത്തിച്ചത്. യുവതി നടത്തിയത് സമാനതകള്‍ ഇല്ലാത്ത ക്രൂരതയാണെന്ന് വിലയിരുത്തിയ കോടതി യുവതിയെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു.
കുഞ്ഞ് മരിക്കുമ്പോള്‍ ഭാരം വെറും 14 കിലോ മാത്രമായിരുന്നു. ഇമാനിയുടെ പിതാവും പരോളു പോലും ലഭിക്കാത്ത ജീവപര്യന്തം ശിക്ഷയില്‍ കഴിയുകയാണ്. ഇയാള്‍ക്ക് കുറ്റകൃത്യത്തിലുള്ള പങ്ക് ബോധ്യപ്പെട്ടതിന് ശേഷമാണ് കോടതി ഇയാളെ ശിക്ഷിച്ചത്. അഞ്ചു വര്‍ഷത്തിനു ശേഷം ജോര്‍ജ്ജിയയില്‍ നല്‍കുന്ന വധശിക്ഷയാണ് ടിഫാനിയുടേത്.
Discussion about this post