ന്യൂയോര്‍ക്ക്: പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി ചൈനയ്ക്ക് മേല്‍ സമ്മര്‍ദ്ദം. നടപടി ക്രമങ്ങള്‍ വൈകാതെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഡൊമിനിക് അസ്‌ക്വിത് വ്യക്തമാക്കി.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ബ്രിട്ടന്‍ ഏറെക്കാലമായി അനുകൂലമാണെന്നും പ്രധാനമായി ഒരു രാജ്യമാണ് ഈ നീക്കത്തെ എതിര്‍ക്കുന്നതെന്നും ചൈനയെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു. നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് യുഎസും അറിയിച്ചു.
മസൂദിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് തടസ്സവാദമുന്നയിയ്ക്കുന്ന ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്താനും ഇതര രാജ്യങ്ങള്‍ ശ്രമം തുടങ്ങി. അതേസമയം, മസൂദ് അസറിനെ പിന്തുണയ്ക്കുന്ന നിലപാടില്‍ ചൈന മാറ്റം വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മസൂദ് അസറിന്റെ കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നും അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും യുഎസ്എ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മസൂദ് അസര്‍ ഭീകരനാണെന്ന് തെളിയിക്കുന്ന മുഴുവന്‍ രേഖകളും കൈമാറി യുഎന്നില്‍ പിന്തുണ വേണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ചൈനീസ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
മസൂദ് അസറിനെ എതിര്‍ത്താല്‍ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയിലെ തങ്ങളുടെ ഉദ്യോഗസ്ഥരുടെ സുരക്ഷയെ ബാധിക്കുമെന്നാണ് ചൈനയുടെ ഭയം.
Discussion about this post