കൊളംബോ: കൊളംബോ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ സുരക്ഷ ശക്തമാക്കി. ശ്രീലങ്കയിലെ പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനകള്‍ റദ്ദാക്കിയതായി കത്തോലിക്കാ സഭ അറിയിച്ചു. ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പള്ളികളില്‍ കുര്‍ബാനകള്‍ നടത്താന്‍ പാടില്ലെന്ന് സഭ അറിയിച്ചു.
അതേസമയം, വിശ്വാസികള്‍ വീടുകളില്‍ തന്നെ പ്രാര്‍ത്ഥിക്കണമെന്ന് ആര്‍ച്ച് ബിഷപ് മാല്‍ക്കം രഞ്ജിത് പറഞ്ഞു. കൂടുതല്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. സുരക്ഷാ ഏജന്‍സികള്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ സമയത്ത് അറിയിക്കാതിരുന്നതിനാല്‍ ചതിക്കപ്പെട്ട തോന്നലുണ്ടെന്നും താന്‍ അതീവ ദുഃഖിതനാണെന്നും ആര്‍ച്ച് ബിഷപി പറഞ്ഞു.
ഇതിനിടെ ശ്രീലങ്കയിലെ ഭീകരത്താവളങ്ങളില്‍ സൈന്യം റെയ്ഡ് നടത്തി. സ്ത്രീകളുടേതടക്കം 15 മൃതദേഹങ്ങളില്‍ ഒളിത്താവളങ്ങളില്‍ നിന്ന് കണ്ടെത്തിയതായി പ്രതിരോധ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.
Discussion about this post