ഇസ്ലാമാബാദ്: പോളിയോ വാക്സില്‍ നല്കാന് എത്തിയ ഉദ്യോഗസ്ഥയെ വെടിവെച്ചു കൊന്നു. പാകിസ്താനിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് പോളിയോ പ്രതിരോധ വാക്സിന് പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. നസ്രീന് ബീവിയെന്ന 35 കാരിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മറ്റൊരു ഉദ്യോഗസ്ഥയായ റഷീദ അഫ്സല് എന്ന 24 കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അഫ്ഗാന് അതിര്‍ത്തി പങ്കിടുന്ന സുല്‍ത്താന്‍ സായ് എന്ന ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. പോളിയോ തുള്ളിമരുന്ന് നല്‍കാനെത്തിയ സംഘം വീടിന്റെ ഗേറ്റിന്റെ അടുത്തെത്തിയപ്പോള്‍ ബൈക്കില്‍ വന്ന സംഘം ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് അധികൃതര്‍ പ്രദേശത്ത് തുള്ളിമരുന്ന് വിതരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
പോളിയോ തുള്ളിമരുന്ന് എടുക്കുന്നതിനിടയില്‍ ഒരാഴ്ചക്കിടെ പാകിസ്താനില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പാകിസ്താനില്‍ വാക്സിനേഷന് എടുക്കാനെത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടക്കുന്നത് കാരണം ഇവര്‍ക്കൊപ്പം പോലീസ് ഉദ്യോഗസ്ഥരും ഉണ്ടാവാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായപ്പോള്‍ പോലീസ് ഇത് തടയാന്‍ സാധിച്ചില്ല.
Discussion about this post