കൊളംബോ: ശ്രീലങ്കയിലെ ആരാധനാലയങ്ങളില്‍ ഈ വാരാന്ത്യത്തില്‍ വീണ്ടും ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്ക. ശ്രീലങ്കയിലെ അമേരിക്കന്‍ എംബസിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
‘വാരാന്ത്യത്തില്‍ അതായത് ഏപ്രില്‍ 26 മുതല്‍ 28 വരെ ആരാധനാലയങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക. ജാഗ്രത കാണിക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക’ എന്നാണ് അമേരിക്കന്‍ എംബസിയുടെ ട്വീറ്റ്.
ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയെ കണ്ണീരിലാഴ്ത്തിയ സ്‌ഫോടന പരമ്പരകള്‍ അരങ്ങേറിയത്. ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലിലുമായി ഒമ്പത് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ഇതില്‍ 359 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ഏപ്രില്‍ 22 ന് മുമ്പ് ശ്രീലങ്കയില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യ ഏപ്രില്‍ നാലിന് തന്നെ കൈമാറിയിരുന്നിട്ടും ഉന്നത അധികാരികള്‍ ഇതിനെതിരെ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Sri Lankan authorities are reporting that additional attacks may occur targeting places of worship. Avoid these areas over the weekend, starting tomorrow, April 26th through Sunday, April 28th. Continue to remain vigilant and avoid large crowds. #srilanka pic.twitter.com/4kjd57Dcty
— U.S. Embassy Colombo (@USEmbSL) April 25, 2019
Discussion about this post