വ്‌ലാഡിവോസ്റ്റോക്: ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാമെന്ന നിലപാടുമായി ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ യുഎസിന്റെ സ്വാധീനം വര്‍ധിച്ചുവരുന്നതിനിടെയാണ് ഉത്തര കൊറിയയും റഷ്യയും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന നിലപാചെടുക്കുന്നത്. ഇരുനേതാക്കന്മാരും തീരുമാനമെടുത്തത് റഷ്യയുടെ കിഴക്കന്‍ നഗരമായ വ്‌ലാഡിവോസ്റ്റോക്കില്‍ നടന്ന ഉച്ചകോടിയിലാണ്.
കിം റഷ്യയുമായി അടുക്കുന്നത് ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് യുഎസ്- ഉത്തര കൊറിയ ശീതയുദ്ധം പൂര്‍ണമായി അവസാനിച്ചിട്ടില്ലാത്ത പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. കിമ്മിന്റെ നീക്കം യുഎസ് ഉപരോധങ്ങളെ റഷ്യയുടെ പിന്തുണയോടെ നേരിടാനാണ്. ആദ്യഘട്ട ചര്‍ച്ച ഇരുവരും പൂര്‍ത്തിയാക്കിയത് 3 മണിക്കൂറോളം സമയമെടുത്താണ്.
ഇരുനേതാക്കന്മാരും ആണവ നിരായുധീകരണത്തെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുടിന്‍ യുഎസുമായി വഷളായ ബന്ധം സാധാരണനിലയിലെത്തിക്കാന്‍ സഹായം വാഗ്ദാനം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. സോവിയറ്റ് യൂണിയന്‍ കിമ്മിന്റെ മുത്തച്ഛന്‍ കിം ഇല്‍ സുങ്ങിന്റെ കാലത്ത് നല്‍കിയ പിന്തുണ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഇരുനേതാക്കന്‍മാരും ചര്‍ച്ചകള്‍ക്കു മുന്‍പ് പറഞ്ഞിരുന്നു.
Discussion about this post