റിയോഡിജനീറോ: അശ്ലീലം കാണിച്ച യുവാവിനെ ഓടിച്ചിട്ട് തല്ലി റസലിംഗ് താരം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. യുവതിയുടെ ഇടിയും ചവിട്ടും കൊണ്ട് യുവാവ് ബോധം കെട്ടു വീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ബ്രസീലിലെ വനിതാ റസലിംഗ് താരമായ ജോസീ വിറീയ. നീന്തല്‍വസ്ത്രത്തിന്റെ ഷൂട്ടിംഗിനായി അല്‍പ്പ വസ്ത്രധാരിയായിരുന്നു വിറീന നിന്നിരുന്നത്.
ഈ സമയത്താണ് അശ്ലീല ആംഗ്യവുമായി യുവാവ് എത്തിയത്. ഷൂട്ടിംഗ് കുറച്ചകലെയാണ് ഷൂട്ടിംഗ് നടന്നിരുന്നത്. അതുകൊണ്ട് തന്നെ വിറീന തനിച്ചായിരിക്കും എന്നാണ് യുവാവ് ധരിച്ചത്. എന്നാല്‍ പ്രതീക്ഷ അപ്പാടെ തെറ്റുകയായിരുന്നു. മോശം കമന്റ് പറഞ്ഞ് ആദ്യം അടുത്തു കൂടി. പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ വിറീയയുടെ മുന്നില്‍ നിന്ന് സ്വയംഭോഗംചെയ്യാന്‍ തുടങ്ങി. ഇതോടെ ക്ഷമ നശിച്ച വിറീയ യുവാവിനെ എടുത്തിട്ട് പെരുമാറുകയായിരുന്നു.
അടിയുടെ ആഘാതത്തില്‍ ബോധം കെട്ട യുവാവ് രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പോലീസ് എത്തുന്നതുവരെ വിറീയ അയാളെ പിടിച്ചു വെച്ചു. ഷൂട്ടിംഗിനായി ഓണാക്കിയ ക്യാമറയില്‍ യുവാവിന്റെ എല്ലാ പ്രകടനങ്ങളും പതിഞ്ഞിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വിറീയയ്ക്ക് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
Discussion about this post