വിയറ്റ്‌നാം: സ്‌പെഷ്യല്‍ വിഭവം ഉണ്ടാക്കുവാനായി 24 മുട്ട വാങ്ങിയ സ്ത്രീ ഒറ്റ രാത്രിയില്‍ വെജിറ്റേറിയനായി മാറിയ കഥയാണ് ഇന്ന് സൈബര്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. 24 മുട്ട വാങ്ങിയാല്‍ എങ്ങനെ വെജിറ്റേറിയന്‍ ആകും എന്ന ചോദ്യവും പലരില്‍ ഉയരുന്നുണ്ട്. എന്നാല്‍ അതിന് വ്യക്തമായ മറുപടിയും ഇവര്‍ക്ക് ഉണ്ട്. സ്‌പെഷ്യല്‍ വിഭവം തയ്യാറാക്കുവാന്‍ രണ്ട് ടസന്‍ മുട്ട വാങ്ങി.
അതിന്റെ അടുത്ത ദിവസം വിഭവം ഉണ്ടാക്കുവാന്‍ മുട്ട എടുക്കാനായി അടുക്കളയില്‍ വന്നപ്പോള്‍ കണ്ടത് വിരിഞ്ഞിറങ്ങുന്ന താറാവ് കുഞ്ഞുങ്ങളെയാണ്. വിയറ്റ്‌നാമിലാണ് അമ്പരപ്പിക്കുന്ന ഈ സംഭവം നടന്നത്. അക്ഷരാര്‍ത്ഥത്തില്‍ യുവതി ആദ്യം ഞെട്ടിത്തരിച്ചു. ശേഷം കുഞ്ഞുങ്ങളെ തലോടിയും നോക്കിയും ഒരു മൃഗസ്‌നേഹിയായി മാറി. പതിയെ വെജിറ്റേറിയനിലേക്കും മാറി.
വേനല്‍ക്കാലം ആയതു കൊണ്ട് തന്നെ ചൂടിന്റെ കാര്യത്തില്‍ അത്ര പ്രശ്നം ഉണ്ടായതായി കരുതുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്. പക്ഷേ മുട്ട വിരിയുന്നതിന് ഒരു പ്രധാന കാരണമായി മാറുകയായിരുന്നു. കഴിക്കാന്‍ വെച്ചിരുന്ന 24 മുട്ടകളില്‍ മുഴുവന്‍ വിരിഞ്ഞു എന്നതാണ് ഇവരെ ഏറ്റവും അത്ഭുതപ്പെടുത്തിയത്. അതുകൊണ്ട് തന്നെ വളരെയധികം സന്തോഷത്തോടെയാണ് ഇവര്‍ ഈ കുഞ്ഞുങ്ങളെയെല്ലാം സ്വീകരിച്ചത്.