കൊളംബോ: മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ട ശ്രീലങ്കയിലെ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ശേഷവും ആശങ്ക ഒഴിയുന്നില്ല. ബോംബ് സ്‌ഫോടനങ്ങള്‍ നടന്നിട്ട് മൂന്നാം ദിനമായ ഇന്ന് കൊളംബോയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉള്‍പ്പെടെ ഒമ്പത് ഇടങ്ങളിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടന പരമ്പരയ്ക്ക് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.