കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ പിടിച്ചു കുലുക്കിയ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 359 ആയി. അതേസമയം ഭീകരാക്രമണം നടത്തിയവരുടെ കൂട്ടത്തില്‍ വനിതാ ചാവേറും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ ഉപ പ്രതിരോധ മന്ത്രി റുവാന്‍ വിജെവര്ധനെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആകെ ഒമ്പത് പേരാണ് ശ്രീലങ്കയിലെ വിവിധയിടങ്ങളിലായി ചാവേര്‍ ആക്രമണം നടത്തിയത്. ഇതില്‍ ഒരാള്‍ സ്ത്രീയാണെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലിലുമാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 60 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഈസ്റ്റര്‍ ദിനത്തില്‍ പ്രശസ്തമായ നെഗോമ്പോ സെന്‍ സെബാസ്റ്റിയന് പള്ളി, കൊളംബോ സെന്റ് ആന്റണീസ് പള്ളി, മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ എന്നിവിടങ്ങളിലായി ഒമ്പത് സ്ഫോടനങ്ങളാണ് ഉണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post