കൊളംബോ; ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ശ്രീലങ്കയുടെ വിവിധ ഭാഗങ്ങളിലായി നടന്ന ഏട്ട് സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്വമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരിക്കുന്നത്. ഉത്തരവാദിത്വം ഏറ്റെടുത്ത കാര്യം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് റിപ്പോര്‍ട്ട് ചെയ്തത്. അതെസമയം ഇതിന്റെ തെളിവുകള്‍ ഒന്നും ഇസ്ലാമിക് സ്റ്റേറ്റ് പുറത്ത് വിട്ടിട്ടില്ല.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടനത്തില്‍ 321 പേര് കൊല്ലപ്പെട്ടിരുന്നു. 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനങ്ങള്‍ക്ക് പിന്നാലെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഉത്തരവ് പ്രഖ്യാപിച്ചത്.
സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു സംശയിക്കപ്പെടുന്ന ചാവേറുകളുടെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഐഎസ് ബന്ധമുള്ള ടെലഗ്രാം ചാനലുകളില്‍ നിന്നാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. ചിത്രത്തില്‍ കാണുന്ന ചാവേറുകളുടെ പിറകില്‍ ഐഎസ് പതാകയും കോഡും കാണാം. ഇത് കൃത്രിമമായി നിര്‍മിച്ചതാണോ എന്നും തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണോ എന്നും സംശയമുയര്‍ന്നിട്ടുണ്ട്.പിന്നാലെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്ത കാര്യം റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post