കൊളംബോ: കൊളംബോയില്‍ വിവിധ മേഖലയിലുണ്ടായ സ്ഫോടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അനുശോചനം അറിയിച്ചു. ഈസ്റ്റര്‍ ദിനമായ ഇന്നാണ് സ്ഫോടന പരമ്പരയ്ക്ക് കൊളംബോ സാക്ഷ്യം വഹിച്ചത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെയും പരുക്കേറ്റവരുടെയും ഒപ്പം തന്റെ പ്രാര്‍ഥനകളുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
അതോടൊപ്പം ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മായി വിലയിരുത്താനായി കൊളംബോയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറില്‍ നിന്നു തുടര്‍ച്ചയായി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
സ്ഫോടനത്തില്‍ 156 പേര് കൊല്ലപ്പെടുകയും 500ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്യതെന്നാണ് വിലയിരുത്തല്‍. കൊളംബോയിലെ പളളികളിലും വിനോദ സഞ്ചാരികള്‍ ഏറെയുണ്ടായിരുന്നു മൂന്നു ഹോട്ടലുകളിലുമായി എട്ട് സ്ഫോടനങ്ങളാണ് അരങ്ങേറിയത്. ആക്രമണത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
Discussion about this post