തൊണ്ടയില്‍ കുരുങ്ങിയ മീന്‍ മുള്ള് പുറത്തെടുക്കാന്‍ സ്പൂണ്‍ ഉപയോഗിച്ചു; അബദ്ധത്തില്‍ സ്പൂണും വിഴുങ്ങി! യുവതി ആശുപത്രിയില്‍ പോയത് നാല് ദിവസത്തിനു ശേഷം

ചൈനയിലെ ഷെന്‍സെന്നിലാണ് സംഭവം

ബീജിംഗ്: തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എടുക്കുവാന്‍ ശ്രമിച്ച യുവതി അബദ്ധത്തില്‍ സ്പൂണ്‍ വിഴുങ്ങി. തൊണ്ടയില്‍ കുടുങ്ങിയ മീന്‍ മുള്ള് എടുക്കാന്‍ ശ്രമം നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. ശേഷം സ്പൂണ്‍ ഉപയോഗിച്ച് ശ്രമം നടത്തുകയായിരുന്നു. എന്നാല്‍ സ്പൂണ്‍ അബദ്ധത്തില്‍ വിഴുങ്ങി പോവുകയായിരുന്നു.

ചൈനയിലെ ഷെന്‍സെന്നിലാണ് സംഭവം. ഒരു ആഘോഷത്തിനിടെ ലില്ലി എന്ന പെണ്‍കുട്ടി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശേഷമാണ് തൊണ്ടയില്‍ സ്പൂണ്‍ ഇട്ട് എടുക്കാന്‍ ശ്രമം നടത്തിയത്. ആരോഗ്യ പ്രശ്‌നമോ മറ്റൊന്നും തോന്നാതിരുന്ന ഇവര്‍ സംഭവം നടന്ന് നാല് ദിവസങ്ങള്‍ക്കു ശേഷമാണ് ആശുപത്രിയില്‍ പോകാന്‍ തയ്യാറായത്.

ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഇവരുടെ ചെറുകുടലില്‍ സ്പൂണ്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെത്തി. പിന്നീട് ദീര്‍ഘനേരം നടത്തിയ പരിശ്രമത്തിനൊടുവില്‍ ഇവരുടെ വയറ്റില്‍ നിന്നും സ്പൂണ്‍ പുറത്തെടുക്കുകയായിരുന്നു. ഈ യുവതിയുടെ ആരോഗ്യനില പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version