വത്തിക്കാന്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ത്യാഗസ്മരണകളുണര്‍ത്തി ഉയിര്‍പ്പിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഈസ്റ്റര്‍ ആഘോഷത്തില്‍. വത്തിക്കാനിലെ സെന്റ് പീറ്റര്‍ ബസലിക്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ശുശ്രൂശകളും നടന്നു.
ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശില്‍ തറയ്ക്കപ്പെട്ട യേശുദേവന്‍ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റത്തിന്റെ സ്മരണയ്ക്കായാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയാണ് ക്രിസ്തുവിന്റെ ഉയര്‍പ്പ്.
സമ്പത്തിനും വിജയങ്ങള്‍ക്കും പിന്നാലെ ഓടാതെ ദൈവവഴിയില്‍ സഞ്ചരിക്കാന്‍ വിശ്വാസികള്‍ക്ക് മാര്‍പ്പാപ്പ ഈസ്റ്റര്‍ സന്ദേശം പകര്‍ന്നു നല്‍കി. മരണത്തോടൊപ്പം നമ്മുടെ ഭയത്തെയും പാപത്തെയും അതിജീവച്ചവനാണ് യേശുദേവനെന്നും മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു. അര്‍ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.
Discussion about this post