യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; സഞ്ചാരികള്‍ക്ക് സൗജന്യ വിസ നല്‍കാനൊരുങ്ങി ശ്രീലങ്ക

36 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കാണ് സൗജന്യമായി വിസ നല്‍കുന്നത്. ശ്രീലങ്കയില്‍ രണ്ട് ദിവസം താമസിച്ചവര്‍ക്കാണ് വിസ ലഭിക്കുന്നത്

ശ്രീലങ്ക: ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കാനായി സൗജന്യ വിസ നല്‍കാനൊരുങ്ങുകയാണ് ശ്രീലങ്ക.
36 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്കാണ് സൗജന്യമായി വിസ നല്‍കുന്നത്. ശ്രീലങ്കയില്‍ രണ്ട് ദിവസം താമസിച്ചവര്‍ക്കാണ് വിസ ലഭിക്കുന്നത്.

എന്നാല്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ സൗജന്യ വിസയിലെത്തുന്നവര്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ താമസിക്കാന്‍ പാടില്ല. മേയ് 1 മുതല്‍ യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, യുകെ, യൂറോപ്പ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, തായ്ലാന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ, സൗത്ത് കൊറിയ എന്നിവിടങ്ങളില്‍ ആദ്യഘട്ടമെന്ന നിലയില്‍ സൗജന്യ വിസ നടപടികള്‍ ആരംഭിക്കും.

ആദ്യ മടപടി ആറ് മാസത്തേക്കാണെങ്കിലും ടൂറിസം മേഖലയില്‍ നേട്ടമുണ്ടായാല്‍ ഇത് തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ മെയ് മുതല്‍ ആഗസ്റ്റ് വരെയുള്ള മണ്‍സൂണ്‍ മാസങ്ങളിലാണ് ടൂറിസത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത്. 2017 ല്‍ 2.1 മില്യണ്‍ സന്ദര്‍ശകരാണ് ശ്രീലങ്കയിലെത്തിയത്.

Exit mobile version