മെല്‍ബണ്‍: വീട്ടില്‍ വളര്‍ത്തിയ മാനിന്റെ ആക്രമണത്തില്‍ 46കാരനായ വീട്ടുടമയ്ക്ക് ദാരുണാന്ത്യം. ആസ്‌ട്രേലിയയിലെ മെല്‍ബണിനു സമീപത്തെ വംഗരാട്ടയിലാണ് സംഭവം.
ആറുവര്‍ഷമായി ഇവര്‍ വളര്‍ത്തുന്ന മാനാണ് തീറ്റ കൊടുക്കുന്നതിനിടെ ആക്രമിച്ചത്. ഗൃഹനാഥനുനേരെ മാന്‍ പാഞ്ഞടുക്കുന്നതുകണ്ട് രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇയാളുടെ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ 16 വയസുള്ള മകന്റെ സമയോചിതമായ ഇടപെടലാണ് യുവതിയുടെ ജീവന്‍ രക്ഷിച്ചത്.
ഓസ്‌ട്രേലിയയില്‍ വീടുകളില്‍ മാനുകളെ വളര്‍ത്തുന്നത് പതിവാണ്. മാനുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ അവയെ സംരക്ഷിക്കുക ബുദ്ധിമുട്ടായതിനാലാണ് വീടുകളില്‍ വളര്‍ത്താന്‍ അനുമതി കൊടുത്തത്.