ലിമ: പെറുവിന്റെ മുന്‍ പ്രസിഡന്റ് അലന്‍ ഗാര്‍സിയ ആത്മഹത്യ ചെയ്തു. അഴിമതി കേസില്‍ പ്രതിയായിരുന്ന ഗാര്‍സിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോഴാണ് സ്വയം തലയ്ക്ക് വെടിവെച്ച് ആത്മഹത്യ ചെയ്തത്. ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പെറുവിന്റെ പ്രസിഡന്റായിരുന്നപ്പോള്‍ ബ്രസീലിലെ സ്വകാര്യ കമ്പനിയില്‍ നിന്ന് കൈകൂലി വാങ്ങിയെന്ന കുറ്റമാണ് ഗാര്‍സിയ്‌ക്കെതിരെ ചുമത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടില്‍ എത്തിയിരുന്നു.
ഇവരോട് ഫോണ്‍ വിളിക്കാനുണ്ടെന്ന് പറഞ്ഞ് വാതില്‍ അടച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. അതേസമയം കൈക്കൂലി വാങ്ങിയെന്ന ആരോപണം മുമ്പ് ഗാര്‍സിയ നിഷേധിച്ചിരുന്നു. 10 വര്‍ഷം പെറുവിന്റെ പ്രസിന്റായിരുന്നു ഇദ്ദേഹം.
Discussion about this post