ചന്ദ്രനില്‍ ഇറങ്ങുന്ന ഏറ്റവും ചെലവ് കുറഞ്ഞ വാഹനമെന്ന ഖ്യാതിക്കായി പുറപ്പെട്ടു; ഇസ്രായേലിന്റെ പ്രഥമ ചാന്ദ്രദൗത്യം എഞ്ചിന്‍ തകരാറില്‍ കുരുങ്ങി

ഇസ്രായേലിന്റെ പ്രഥമ ചാന്ദ്രദൗത്യം പൂര്‍ത്തിയാകുന്നതിനിടെ പരാജയപ്പെട്ടു.

ടെല്‍അവീവ്: ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ഇസ്രായേലിന്റെ ചാന്ദ്ര ദൗത്യത്തിന് തിരിച്ചടി. ഇസ്രായേലിന്റെ പ്രഥമ ചാന്ദ്രദൗത്യം പൂര്‍ത്തിയാകുന്നതിനിടെ പരാജയപ്പെട്ടു. ബേറേഷീറ്റ് എന്നുപേരിട്ടിരുന്ന പേടകം വെള്ളിയാഴ്ച പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എഞ്ചിന്‍ തകരാറിനെത്തുടര്‍ന്നാണ് ശ്രമം പരാജയപ്പെട്ടത്. ബേറഷീറ്റിന് 585 കിലോഗ്രാം ഭാരമാണുള്ളത്.

ഫെബ്രുവരി 22ന് ഫ്‌ളോറിഡയിലെ കേപ് കാനവെറലില്‍നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിയുന്ന ഏറ്റവും ചെലവുകുറഞ്ഞ വാഹനം എന്നായിരുന്നു ഇതിന് വിശേഷണം. നിലവില്‍ റഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ളത്.

ഇസ്രായേല്‍ എയറോസ്‌പേസും സ്വകാര്യ സ്ഥാപനമായ സ്‌പേസ് ഇലും ഒന്നിച്ചാണ് ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

Exit mobile version