വിലയേറിയ ഈ ഐപാഡ് തുറക്കണമെങ്കില്‍ കാത്തിരിക്കണം 50 വര്‍ഷം! മൂന്നുവയസുകാരന്‍ മകനില്‍ നിന്ന് കിട്ടിയ പണി പുറത്തു വിട്ട് പത്രപ്രവര്‍ത്തകന്‍

ചുരുക്കം പറഞ്ഞാല്‍ 50 വര്‍ഷം കഴിയാതെ ഐപാഡ് ഓപ്പണ്‍ ചെയ്യാന്‍ പറ്റില്ല എന്ന് സാരം.

സാന്‍ഫ്രാന്‍സിസ്‌കോ: തെറ്റായ പാസ്‌വേര്‍ഡ് നല്‍കി ഫോണ്‍ ലോക്ക് ആവുന്നത് പതിവു കാഴ്ചയാണ്. നിമിഷ നേരത്തേയ്ക്കാണ് ഫോണ്‍ ലോക്ക് ചെയ്യുന്നത്. എന്നാല്‍ ഇവിടെ ലോക്ക് ആയത് ഐപാഡ് ആണ്. നിമിഷത്തേയ്ക്ക് തന്നെയാണ് ലോക്ക് ആയത്. പക്ഷേ അത് 25,536,442 മിനിറ്റുകള്‍ക്ക് ആണെന്ന് മാത്രം. ചുരുക്കം പറഞ്ഞാല്‍ 50 വര്‍ഷം കഴിയാതെ ഐപാഡ് ഓപ്പണ്‍ ചെയ്യാന്‍ പറ്റില്ല എന്ന് സാരം.

വാഷിംങ്ടണ്‍ ആസ്ഥാനമായി ജോലിചെയ്യുന്ന പത്രപ്രവര്‍ത്തകനാണ് പണി കിട്ടിയത്. കൊടുത്തതാകട്ടെ മൂന്നു വയസുകാരന്‍ മകനും. അദ്ദേഹം തന്നെയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. നിരവധി നിര്‍ണ്ണായക വിവരങ്ങള്‍ സൂക്ഷിച്ച് വച്ചിരുന്ന ഐപാഡ് ആയതിനാല്‍ മറ്റൊന്നും ചെയ്യാനും ആവില്ല. ഇതോടെ ആശക്കുഴപ്പത്തിലാണ് അദ്ദേഹം.

ന്യൂയോര്‍ക്കര്‍ മാഗസിനിലെ ലേഖകനായ ഇവാന്‍ ഓസ്നാസ് ആണ് തനിക്ക് മുട്ടന്‍പണി കിട്ടിയ വിവരം ട്വിറ്ററിലൂടെ പങ്കുവച്ചത്. ഐ പാഡില്‍ തെളിയുന്നതു പ്രകാരമുള്ള നിമിഷങ്ങള്‍ക്ക് ശേഷമേ ഇനി തുറക്കാനാവൂ, അതായത് 49.59 വര്‍ഷങ്ങള്‍ക്ക് ശേഷം. തുറക്കാന്‍ ഏന്തങ്കിലും മാര്‍ഗമറിയുമോ എന്നാരാഞ്ഞാണ് ഇവാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Exit mobile version