ബെര്‍ലിന്‍: ജര്‍മനിയില്‍ ചാരപ്രവര്‍ത്തനം നടത്തിയ ഇന്ത്യന്‍ ദമ്പതികള്‍ അറസ്റ്റില്‍. എസ് മന്മോഹന്, ഭാര്യ കന്‍വല്‍ജിത് എന്നിവരാണ് അറസ്റ്റിലായത്. ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷന ഏജന്‍സിയായ റോയ്ക്ക് വേണ്ടിയാണ് ചാരപ്രവര്‍ത്തനം നടത്തിയത്.
ഇരുവരും ജര്‍മനിയിലെ സിക്ക് വിഭാഗങ്ങളിലും കാശ്മീര്‍ വിഷയങ്ങളിലും ബന്ധപ്പെട്ടും ചാരപ്രവര്‍ത്തനം നടത്തിയെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി. 2015 ജനുവരി മുതല്‍ ഇന്ത്യന്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ജര്‍മനിയിലെ പ്രതിനിധിക്ക് മന്മോഹന് വിവരങ്ങള്‍ കൈമാറിയിരുന്നെന്ന് സമ്മതിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
അതേസമയം 2017 മുതല്‍ കല്വല്ജിതും റോ ഉദ്യോഗസ്ഥനു വിവരങ്ങള്‍ കൈമാറിത്തുടങ്ങിയെന്ന് കണ്ടെത്തി. ചാരപ്രവര്‍ത്തനം നടത്തിയതിന് ഇവര്‍ക്ക് 7200 യൂറോ ആണ് പ്രതിഫലം വാങ്ങിയത്. ചാരപ്രവര്‍ത്തനത്തിനെതിരെ ഇവര്‍ക്ക് പത്ത് വര്‍ഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം 28-നാണ് ഇവര്‍ അറസ്റ്റിലായതെങ്കിലും ചൊവ്വാഴ്ചയാണ് വിവരം സ്ഥിരീകരിക്കുന്നത്.
Discussion about this post