ലണ്ടന്‍: വിവാദ മദ്യവ്യവസായി വിജയ്മല്യയ്ക്ക് വന്‍ തിരിച്ചടി. ഇന്ത്യയ്ക്ക് കൈമാറാനുളള ഉത്തരവിനെതിരെ മല്യ നല്കിയ അപ്പീല്‍ കോടതി തളളി. മല്യയുടെ അപ്പീലില്‍ തൃപ്തികരമായ ഒന്നുമില്ല എന്ന് കോടതി പറഞ്ഞു. കോടികളുടെ തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്ന് മുങ്ങിയതാണ് മല്യ. കോടതി ഉത്തരവ് അനുസരിച്ച് എത്രയും പെട്ടന്ന് മല്യയെ ഇന്ത്യയില്‍ എത്തിക്കും.
പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മല്യയെ കൈമാറാനുള്ള തീരുമാനത്തില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സജിദ് ജാവീദാണ് ഒപ്പുവെച്ചത്. ഫ്യുജിറ്റീവ് ഇക്ണോമിക് ഒഫന്‍ഡേഴ്സ് നിയമപ്രകാരം മല്യയെ മുബൈയിലെ പ്രത്യേക കോടതിയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. നരേന്ദ്രമോഡി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് ബ്രിട്ടന്റെ ഭാഗത്തു നിന്നുണ്ടായ അനുകൂല തീരുമാനം എന്നും വിലയിരുത്തപ്പെട്ടു.
Discussion about this post