ലണ്ടന്‍: വിമാനത്തിനുള്ളില്‍ അതിക്രമം നടത്തുകയും ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത അഭിഭാഷകയ്ക്ക് ശിക്ഷ. മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം. മദ്യം കൊടുക്കാത്തതിനാണ് വിമാനത്തിനുള്ളില്‍ അക്രമം അഴിച്ചുവിടുകയും ജീവനക്കാരെ വംശീയമായി അധിക്ഷേപിക്കുകയും ചെയ്തത്. തുടര്‍ന്ന് ബ്രിട്ടീഷ് കോടതി ഇവര്‍ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ചു.
അന്താരാഷ്ട്ര മനുഷ്യാവകാശ അഭിഭാഷക കൂടിയായ ഐറിഷ് പൗര സൈമണ്‍ ബേണ്‍സാണ് ശിക്ഷിക്കപ്പെട്ടത്.
ലണ്ടനിലേക്ക് യാത്ര ചെയ്യുകയായിരുന്ന അഭിഭാഷകയ്ക്ക് ജീവനക്കാര്‍ മൂന്ന് തവണ മദ്യം നല്‍കി. എന്നാല്‍ വീണ്ടും ഇവര്‍ മദ്യം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കിയില്ല. തുടര്‍ന്നാണ് യാത്രക്കാരെയും ജീവനക്കാരെയും അസഭ്യം പറയാന്‍ തുടങ്ങിയത്.
താന്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന അഭിഭാഷകയാണെന്ന് പറഞ്ഞായിരുന്നു തുടക്കം ടോയ്‌ലറ്റില്‍ പോയി പുകവലിക്കാനൊരുങ്ങി. ഒരു ജീവനക്കാരന്റെ മുഖത്ത് തുപ്പുകയും ചെയ്തു. മറ്റ് യാത്രക്കാര്‍ സംഭവങ്ങള്‍ മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തിയിരുന്നു. ചിലര്‍ ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വിമാനത്തില്‍ മദ്യപിച്ച് പ്രശനം ഉണ്ടാക്കിയതിന് ആറ് മാസം തടവും യാത്രക്കാരെയും ജീവനക്കാരെയും അപമാനിച്ചതിന് രണ്ട് മാസം തടവുമാണ് കോടതി ശിക്ഷിച്ചത്. അതേസമയം അപമാനിക്കപ്പെട്ട വ്യക്തിക്ക് 300 പൗണ്ട് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു.
തന്റെ ഇത്രയും കാലത്തെ കരിയറില്‍ ഒരു യാത്രക്കാരി ഇത്രമാത്രം മോശമായി പെരുമാറുന്നത് ആദ്യമായിട്ടാണെന്ന് എയര്‍ ഇന്ത്യ ജീവനക്കാരന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ തന്റെ ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനായാണ് 50 കാരിയായ അഭിഭാഷക ലണ്ടനിലേക്ക് വന്നതെന്നും അവിടെ സമയത്ത് എത്തിച്ചേരുമോയെന്നുള്ള ആശങ്കയും മദ്യലഹരിയും കൂടിച്ചേര്‍ന്നരപ്പോഴാണ് മോശമായ പെരുമാറ്റമുണ്ടായതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. അതേസമയം വിമാനത്തിനുള്ളിന്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഗുരുതര സാഹചര്യവും സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് കോടതി വിലയിരുത്തി.
Discussion about this post