ട്രിപ്പോളി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 21 പേര്‍. കലാപത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്.
ലിബിയന്‍ സൈന്യവും മുന്‍ സൈന്യാധിപന്‍ ജനറല്‍ ഖലീഫ ഹഫ്ദാറിന്റെ നേതൃത്വത്തിലുള്ള സായുധ സംഘവും തമ്മിലാണ് കലാപം. തലസ്ഥാന നഗരമായ ട്രിപ്പോളി പിടിച്ചെടുക്കാനായി ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തിലുള്ള ലിബിയന്‍ നാഷണല്‍ ആര്‍മി എത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്.
അവിടെ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. 14 പേര്‍ മരിച്ചതായി ലിബിയന്‍ നാഷണല്‍ ആര്‍മി സ്ഥിരീകരിച്ചിട്ടുണ്ട്. അട്ടിമറിക്കുള്ള ശ്രമമാണ് നടക്കുന്നതെന്നും വിമത സംഘത്തെ അമര്‍ച്ച ചെയ്യുമെന്നും ലിബിയന്‍ പ്രധാനമന്ത്രി ഫയസ് അല്‍സെറാജ് പറഞ്ഞു.