വെല്ലിംഗ്ടണ്‍: പഴ്സ് എടുക്കാന്‍ മറന്ന് സൂപ്പര്‍ മാര്‍ക്കറ്റില്‍ വിഷമിച്ച് നിന്ന യുവതിയുടെ ബില്ലടച്ച് ന്യൂസിലാന്റ് പ്രധാനമന്ത്രി ജെസീന്ത ആര്ഡന്. രണ്ട് മക്കളുമായാണ് യുവതി ഷോപ്പിംഗിന് എത്തിയത്. സാധനങ്ങള്‍ വാങ്ങി കഴിഞ്ഞ് ബില്ലടയ്ക്കാന്‍ നേരമാണ് യുവതി പഴ്സ് വീട്ടില്‍ നിന്ന് എടുത്തില്ലെന്ന കാര്യം മനസിലാക്കിയത്. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച യുവതിയെ അവിടെ എത്തിയ പ്രധാനമന്ത്രി സഹായവുമായി എത്തുകയായിരുന്നു.
ജെസീന്ത തന്നെ നേരിട്ട് അവരുടെ പണം അടച്ചു. നിറകൈയ്യടികളോടെയാണ് ആ തീരുമാനത്തെ രാജ്യവും സമൂഹമാധ്യമങ്ങളും വരവേറ്റത്. ജെസീന്തയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടാനും അവര്‍ മറന്നില്ല. ആ യുവതി തന്നെയാണ് സംഭവം ഫേസ്ബുക്കിലൂടെ മറ്റുള്ളവരെ അറിയിച്ചത്. കുട്ടികളുമായെത്തി ഷോപ്പിംഗ് നടത്തിയ ശേഷം കൈയ്യില്‍ പണമില്ലാതെ നില്ക്കുന്ന അവസ്ഥയില്‍ പ്രധാനമന്ത്രി നേരിട്ടെത്തി സഹായിക്കുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാനാവുമോ എന്ന് ചോദിച്ചായിരുന്നു യുവതി ആഹ്ലാദം പങ്കുവച്ചത്.
സംഭവം ജസീന്തയും മാധ്യമങ്ങള്‍ക്ക് മുന്പില് ശരിവെച്ചു. അവരും ഒരമ്മയായതു കൊണ്ടാണ് താന്‍ സഹായിച്ചതെന്ന് ജസീന്ത പ്രതികരിച്ചു. ജസീന്ത ആര്‍ഡനും രണ്ട് കുട്ടികളാണുള്ളത്. അധികാരത്തിലിരിക്കെ കുഞ്ഞിന് ജന്മം നല്കുന്ന രണ്ടാമത്തെ ഭരണാധികാരിയാണ് ജസീന്ത.
Discussion about this post