മോസ്കോ: വിമാനാപകടത്തെ തുടര്‍ന്ന് റഷ്യയിലെ സമ്പന്നയായ വനിത മരിച്ചു. റഷ്യയിലെ സ്വകാര്യ വിമാന കമ്പനിയായ സൈബീരിയ എയര്‍ലൈന്‍സി(എസ് 7)ന്റെ സഹ ഉടമയായ നതാലിയ ഫിലേവ(55) ആണ് അപകടത്തില്‍ മരിച്ചത്. ഫ്രാന്‍സില്‍ നിന്ന് ജര്‍മനിയിലെ ഏഗല്സ്ബാക്കിലേക്കുള്ള യാത്രക്കിടെയാണ് വിമാനം തകര്‍ന്ന് വീണത്. അപകടകാരണം വ്യക്തമല്ല.
ഫോബ്സ് മാസികയുടെ 2018 ലെ റഷ്യയിലെ സമ്പന്നകളുടെ പട്ടികയില്‍ നതാലിയ നാലാമതായി സ്ഥാനം പിടിച്ചിരുന്നു. ആറ് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഒറ്റ എന്ജിന് വിമാനമാണ് അപകടത്തില്‍ പെട്ടത്. അതേ സമയം വിമാനാപകടത്തെ തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് എത്തിയ പോലീസ് വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചതായും മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റതായും ഡിപിഎ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം തിരിച്ചറിയാന്‍ ഒരാഴ്ചത്തെ സമയം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. വിമാനം കത്തിയത് കാരണം മൃതദേഹം തിരിച്ചറിയാവാനാവാത്ത അവസ്ഥയിലാണുള്ളത്.
Discussion about this post