വാഷിംഗ്ടണ്‍: ലോക ചരിത്രത്തില്‍ ആദ്യമായി എച്ച്ഐവി പോസിറ്റീവില്‍ നിന്ന് വൃക്ക സ്വീകരണം നടത്തി.
അമേരിക്കയിലെ മെരിലന്‍ഡില്‍ ബള്‍ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സിലുള്ള ആശുപത്രിയിലാണ് അപൂര്‍വമായ ഈ ശാസ്ത്രകിയ നടന്നത്.
ഡോക്ടര്‍ ഡോറി സെഗേവാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. എച്ച്ഐവി രോഗിയുടെ വൃക്ക സ്വീകരിച്ചാല്‍ രോഗം പകരുമെന്നാണ് ഘാരണ എന്നാല്‍ പുതിയ പഠനം അനുസരിച്ചാണ് എച്ച്‌ഐവി രോഗികളില്‍ നിന്നും വൃക്ക സ്വീകരിക്കാമെന്ന് കണ്ടെത്തിയത്.
എന്നാല്‍ പുതിയ തരം ആന്റി-റിട്രോവൈറല്‍ മരുന്നുകള്‍ ഇത്തരത്തിലുള്ള വൃക്കരോഗത്തിനു ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് വൃക്ക സ്വീകരിക്കാന്‍ കഴിയുമെന്ന് നിഗമനത്തിനെത്തിയത്.
ലോകത്ത് തന്നെ ആദ്യമായാണ് ജീവിച്ചിരിക്കുന്ന എച്ച്ഐവി രോഗിയില്‍നിന്ന് വൃക്കം ദാനം ചെയ്യുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചരിത്രത്തില്‍ ആദ്യമായി ഉണ്ടായ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ ബുദ്ധിമുട്ടേറിയതായിരുന്നെന്ന് ജോണ്‍സ് ഹോപ്കിന്‍സിലെ ആശുപത്രി അര്‍ബുദവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ക്രിസ്റ്റിനെ ഡുറാന്‍ഡ് പറഞ്ഞു. അറ്റ്‌ലാന്റാ സ്വദേശി നിന മാര്‍ട്ടിനസ് (35) ആണ് വൃക്ക ദാനം ചെയ്തത്.
Discussion about this post