ബോക്സിങ്ങില്‍ വിജയിച്ച സന്തോഷം ബള്‍ഗേറിയന്‍ ബോക്സര്‍ കുബ്രട്ട് പുലേവ് പ്രകടിപ്പിച്ചത് മാധ്യമപ്രവര്‍ത്തകയെ ചുംബിച്ചുകൊണ്ട്. അഭിമുഖം ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെയാണ് ബോക്സര്‍ ചുംബിച്ചത്. അതേസമയം ഇതിന്റെ വീഡിയോ വൈറലായതോടെ പുലേവ് വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. ധാരാളം പേര് വിമര്‍ശനവുമായി രംഗത്തെത്തി.
ജെന്നി സുഷേ എന്ന മാധ്യമപ്രവര്‍ത്തകയ്ക്കാണ് പുലേവ് ചുംബനം നല്‍കിയത്. ബോക്സറുടെ ഭാവി മത്സരത്തെക്കുറിച്ച് ചോദിച്ച ജെന്നിയുടെ ചുണ്ടില്‍ പുലേവ് ചുംബിക്കുകയായിരുന്നു. ആദ്യം അമ്പരന്നെങ്കിലും ഒരു ചെറു ചിരിയോടെ ആ സന്ദര്‍ഭത്തെ നേരിടാന്‍ ജെന്നി ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ഏറ്റവും കൂടുതല്‍ കമന്റുകള്‍ ലഭിച്ച ചുംബനമെന്ന ക്യാപ്ഷനോടെ ഇതിന്റെ ചിത്രങ്ങള്‍ പുലേവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. വിവാഹിതനായ താരത്തിന്റെ പെരുമാറ്റം അതിരുവിട്ടെന്ന് സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങള്‍ കുറ്റപ്പെടുത്തി. കൂടാതെ ബോക്സര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തക ജോലി ചെയ്യുന്ന സ്ഥാപനത്തിലെ എംഡി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നു.
😮 WHAT THE ….! 😮
What was Pulev thinking at the end of this interview? 🙈#boxing #PulevDinu pic.twitter.com/JvsMT1v4rt
— Boxing World 365 🥊🌍 (@BoxingWorld365) March 24, 2019
Discussion about this post