സാന്റിയാഗോ: ലോകത്തെ തന്നെ ഞെട്ടിച്ച ഗോള്‍ ആഘോഷമാണ് കഴിഞ്ഞദിവസം ചിലിയന്‍ ലീഗില്‍ നടന്നത്. മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഗേള്‍ സ്വന്തമാക്കിയ താരം ഗ്യാലറിയിലേക്ക് ഓടി കാമുകിയ്ക്ക് നേരെ മോതിരം നീട്ടി വിവാഹാഭ്യര്‍ത്ഥന നടത്തിയാണ് ഫുട്ബോള്‍ കാണികളെയും താരങ്ങളെയും ഒന്നടങ്കം അമ്പരപ്പിച്ചത്.
വെനസ്വല താരം എഡ്വാര്ര്ഡ് ബെല്ലോയാണ് ലീഗ് മത്സരത്തിനിടയില്‍ ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെ തന്റെ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി ആഘോഷിച്ചത്. ഇതി സോഷ്യല്‍മീഡിയയില്‍ ചൂടുള്ള ചര്ച്ചാവിഷയവുമായിരിക്കുകയാണ്.
അന്റഫഗാസ്റ്റ ക്ലബിനു വേണ്ടി എവര്‍ട്ടണെതിരെ രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടിയ ബെല്ലോ നേരെ ഓടിയത് ഗ്യാലറിയിലിരിക്കുകയായിരുന്ന കാമുകി ഗബ്രിയല്ലയുടെ അടുത്തേക്കാണ്. കോച്ചിങ്ങ് സ്റ്റാഫിന്റെ കയ്യില്‍ നിന്നും വാങ്ങിയ മോതിരം കാമുകിക്കു നല്കി താരം വിവാഹാഭ്യര്‍ത്ഥന നടത്തി. ആദ്യം ഒന്ന് ഞെട്ടിയ ഗബ്രിയെല്ല വിവാഹത്തിനു സമ്മതം മൂളിയതോടെ രംഗം കൂടുതല്‍ മനോഹരമായി.
മത്സരത്തില്‍ ബെല്ലോ ഇരട്ട ഗോളുകള്‍ നേടിയെങ്കിലും വിജയം നേടാന്‍ ടീമിനായില്ല. തരം താഴ്ത്തല്‍ മേഖലയില്‍ കിടന്നിരുന്ന എവര്ട്ടണ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് അന്റഫഗാസ്റ്റയെ അട്ടിമറിച്ചത്. മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ബെല്ലോ പുറത്താവുകയും ചെയ്തു. വെനസ്വല ടീമില്‍ അടുത്തിടെ ഇടം നേടിയ ബെല്ലോ കഴിഞ്ഞ മാസം രണ്ടു മത്സരങ്ങളില്‍ ദേശീയ ടീമിനു വേണ്ടി കളത്തിലിറങ്ങി.
Ever seen someone propose after scoring a goal? Check out Eduard Bello 💍 pic.twitter.com/VGzAdSsLgC
— Jack Grimse (@JackGrimse) October 28, 2018
Discussion about this post