വെല്ലിങ്ടണ്‍: ന്യൂസിലാന്റില്‍ തോക്കുകളുടെ വില്പന നിരോധിക്കാന്‍ ഉത്തരവ്. മുസ്ലീം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ 50 പേരുടെ ജീവനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തോക്കുകളുടെ വില്പന് നിരോധിച്ചത്.
അതേസമയം പ്രഹരശേഷിയുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്പന അടിയന്തിരമായി നിരോധിച്ചുകൊണ്ട് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ഉത്തരവിട്ടു. നിരോധനം നിലവില്‍ വന്നാലും പുതിയതായി തോക്കുകള്‍ വാങ്ങുന്നതിന് പ്രത്യേക അനുമതി ആവശ്യമായിവരും.
അധികം വൈകാതെ ജനങ്ങളുടെ കൈവശമുള്ള തോക്കുകള്‍ക്കും നിരോധനം ബാധകമാക്കുമെന്നും ജസീന്ത ആര്‍ഡേണ്‍ വ്യക്തമാക്കി. ജനങ്ങളുടെ കൈവശം ഉള്ള തോക്കുകള്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ പണം നല്കി തിരികെ വാങ്ങും.
അതേസമയം സര്‍ക്കാര്‍ അനുവധിച്ച സമയ പരിതിയ്ക്കുള്ളില്‍ ജനങ്ങളുടെ കൈവശമുള്ള തോക്കുകള്‍ തിരികെ വന്കിയില്ലെങ്കില് കര്‍ശന നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പിഴയും തടവും അടക്കമുള്ള ശിക്ഷകളാണ് ഉണ്ടാകുക.
Discussion about this post