മെയ്ന്‍ : സ്വന്തം ഭാര്യയെ ചുമന്ന് ഓടണം, അതും ചെളിയും വെള്ളവും കലര്‍ന്ന ദുര്‍ഘട പാതയിലൂടെ. ഫിന്‍ലന്‍ഡിലാണ് ഭാര്യയെ ചുമക്കുന്ന ആഗോളതലത്തിലുള്ള മത്സരം നടക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ നോര്‍ത്ത് അമേരിക്കയില്‍ നടന്ന ഇത്തരമൊരു മത്സരമാണ് കൗതുകമുണര്‍ത്തുന്നത്. മെയ്ന്‍ മുതല്‍ കാലിഫോര്‍ണിയവരെയുള്ള 30 ടീമുകളാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചത്.
ഭര്‍ത്താവ് ഭാര്യയെയും ചുമന്ന് ഏകദേശം 255 മീറ്ററാണ് ചെളിയും വെള്ളവും കലര്‍ന്ന ദുര്‍ഘട പാതയിലൂടെ ഓടിയെത്തേണ്ടത്. ഭാര്യയെ ചുമന്ന് ഫിനിഷിംഗ് പോയിന്റില്‍ ഒന്നാമത് എത്തിയ ഭര്‍ത്താവിന് ലഭിച്ച സമ്മാനമാണ് ഏറെ രസകരം. ഭാര്യയുടെ ഭാരത്തിന്റെ അത്രയും ബിയറും ഭാരത്തിന്റെ അഞ്ചുമടങ്ങ് പണവും.
ജെസ്സൈ വാള്-ക്രിസ്റ്റിന് അര്‍സെനൊ ദമ്പതിമാരാണ് ഇത്തവണ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയത്. അര്‍സെനോയുടെ ഭാരത്തിന് തുല്യമായ ബിയറും അഞ്ചുമടങ്ങ് പണവും നേടിയാണ് ഇരുവരും മടങ്ങിയത്.
ഇത് രണ്ടാം തവണയാണ് വാള്- അര്‍സെനോ ദമ്പതികള്‍ ചാമ്പ്യന്മാരാകുന്നത്. ഫിന്ലാന്ഡില് നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇരുവരും.
Discussion about this post