അല്‍ഐന്‍: സൗന്ദര്യം വര്‍ധിപ്പിച്ച് ഭര്‍ത്താവിന് സര്‍പ്രൈസ് നല്‍കാനായി പ്ലാസ്റ്റിക് സര്‍ജറി നടത്തിയ യുവതിയെ കാത്തിരുന്നത് പ്രശംസയ്ക്ക് പകരം വിവാഹമോചനം. തന്റെ അനുവാദമില്ലാതെ ഭാര്യ പ്ലാസ്റ്റിക് സര്‍ജറി ചെയ്തത് ഇഷ്ടപ്പെടാത്ത ഭര്‍ത്താവ് വിവാഹ മോചനം ആവശ്യപ്പെട്ട് അല്‍ ഐന്‍ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി, വിവാഹ മോചനം അനുവദിക്കുകയും ചെയ്തു. അല്‍ ഐനിലെ ഒരു ആശുപത്രിയില്‍ വച്ചാണ് സ്വദേശിയായ അറബ് യുവതി പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്. മുഖത്തെ ചുളിവുകളും മറ്റും മാറ്റുകയും ചെറിയ രൂപമാറ്റം വരുത്തുകയുമാണ് ചെയ്തത്. ഭര്‍ത്താവ് രണ്ടുമാസത്തെ യാത്രയ്ക്കായി പോയ സമയത്തായിരുന്നു തിരിച്ചുവരുമ്പോള്‍ ഞെട്ടിക്കാനായി സ്ത്രീ പ്ലാസ്റ്റിക് സര്‍ജറി നടത്തിയതെന്ന് കോടതി രേഖകള്‍ പറയുന്നു.
ഒടുവില്‍ രണ്ടുമാസത്തെ യാത്രയ്ക്കു ശേഷം ഭര്‍ത്താവ് തിരിച്ചെത്തിയപ്പോള്‍, സ്വാഭാവിക സൗന്ദര്യം ഇഷ്ടപ്പെട്ടിരുന്ന ഭര്‍ത്താവിന് ഭാര്യയുടെ മാറ്റം അംഗീകരിക്കാനായില്ല. പ്ലാസ്റ്റിക് സര്‍ജറി പോലുള്ളു കാര്യങ്ങളോട് ഭര്‍ത്താവിന് വലിയ എതിര്പ്പുമായിരുന്നു. തന്റെ അനുവാദമില്ലാതെ ഭാര്യ ശസ്ത്രക്രിയയ്ക്ക് വിധേയായി എന്നതും ഭര്‍ത്താവിനെ പ്രകോപിപ്പിച്ചു.
സര്‍ജറിയിലൂടെ ഭാര്യ മറ്റൊരു വ്യക്തിയെ പോലെ ആയെന്നു ഭര്‍ത്താവ് കുറ്റപ്പെടുത്തുന്നു. എതിര്‍വാദത്തില്‍, ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായതെന്നും ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കാന്‍ സാധിക്കാത്തതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ഭാര്യ പറഞ്ഞു. എന്നാല്‍, ഇതു ചെവികൊള്ളാന്‍ തയ്യാറാകാതിരുന്ന ഭര്‍ത്താവ്, വിവാഹമോചനം ആവശ്യപ്പെട്ട് അല്‍ഐന്‍ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post