1914ല്‍ നടന്ന ഒന്നാം ലോക മഹായുദ്ധത്തില്‍ സൈനികന്റെ ജീവന് രക്ഷിച്ച ‘അത്ഭുത നാണയം’ ലേലത്തിന്. ജര്‍മ്മന്‍ സൈന്യവും ബ്രിട്ടീഷ് സൈന്യവും തമ്മിലുണ്ടായ യുദ്ധത്തില്‍ ജര്‍മന്‍ സൈനികന് ജോണ്‍ ട്രിക്കറ്റാണ് അത്ഭുത നാണയം കൊണ്ട്് ജീവന് തിരിച്ച് കിട്ടിയത്.
യുദ്ധത്തിന് മുന്‍പ് കുടുംബത്തിന്റെ ഓര്‍മ്മയ്ക്കായി ജോണ്‍ ട്രിക്കറ്റ് എന്ന സൈനികന് തന്റെ ചെസ്റ്റ് പോക്കറ്റില്‍ സൂക്ഷിച്ച് വെച്ചതായിരുന്നു ആ നാണയം. ജര്‍മ്മന്‍ സൈനികന് ജോണിന് നേരെ വെടിയുതിര്‍ത്തപ്പോള്‍ ബുള്ളറ്റ് പോക്കറ്റില്‍ സൂക്ഷിച്ച നാണയത്തില്‍ തറച്ച് തെറിയ്ക്കുകയായിരുന്നു.
നാണയത്തില്‍ തട്ടി തെറിച്ച ബുള്ളറ്റ് ജോണിന്റെ മൂക്കിലൂടെ കയറി ചെവിയിലൂടെ പുറത്തെത്തിയെന്നും ജോണിന്റെ ചെറുമകള്‍ മൗറിന് കൗള്‍സണ്‍ പറയുന്നു. ഈ നാണയം കുടുംബത്തിനെ എല്ലാവരും കണ്ടിട്ടുണ്ടെന്നും അവള് വ്യക്തമാക്കി. വെടിയുതിര്‍ത്തതില്‍ സൈനികന്റെ ജീവന് രക്ഷപ്പെട്ടെങ്കിലും സാരമായ പരിക്കേറ്റ ജോണ്‍ അതോടെ സൈനിക ക്യാമ്പില്‍ നിന്ന് മടങ്ങി വീട്ടിലേക്ക് വന്നു.
തുര്‍ന്ന് ജോണിന്റെ ഇടത് ചെവിയുടെ കേഴ്വി പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ട്രിക്കറ്റ് കുടുംബം തലമുറ തലമുറയായി കൈമാറി വരുന്ന നാണയമാണത്. ഈ നാണയം 1889ല്‍ നിര്‍മ്മിക്കപ്പെട്ടതാണ്. ഒന്നാം ലോക മഹാ യുദ്ധത്തില്‍ ജോണിന്റെ രണ്ട് സഹോദരന്മാരുടെ ജീവന് നഷ്ടപ്പെട്ടിരുന്നു. മാര്‍ച്ച് 22ന് ഡെര്‍ബിഷെയറിലെ ഹാന്സണ്സ് ലേലത്തിലാണ് നാണയം ലേലം ചെയ്യുക. നാണയത്തിനൊപ്പം ജോണിന്റെ ബ്രിട്ടീഷ് യുദ്ധ മെഡലും, വിക്ടറി മെഡലും ലേലം ചെയ്യും.
Discussion about this post