വെനീസ്: ഇറ്റലിയില്‍ പേമാരിയിലും കൊടുങ്കാറ്റിലും 11 പേര് മരിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും കൊടുങ്കാറ്റിലും വന്‍നാശ നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
ഞായറാഴ്ച മുതല്‍ തുടരുന്ന പേമാരിയിലും കൊടുങ്കാറ്റിലും കനത്ത നാശങ്ങളാണ് ഇറ്റലിയിലുണ്ടായത്. മരങ്ങള്‍ വീണും കെട്ടിടങ്ങള്‍ തകര്‍ന്നുമാണ് മരണങ്ങളേറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പേമാരി ഏറെ ദുരന്തം വിതച്ചത് കനാല്‍ നഗരമായ വെനീസിലാണ്. വെനീസില്‍ ജലനിരപ്പ് 156 സെന്റീമീറ്റര്‍ ആണ് ജലനിരപ്പ് ഉയര്‍ന്നിട്ടുള്ളത്. നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
പ്രധാന ആകര്‍ഷണകേന്ദ്രമായ സെന്റ്മാര്ക്സ് ചത്വരത്തില്‍ അഞ്ചടിയിലേറെ വെള്ളം കയറിയതുകൊണ്ട് ചത്വരം താല്‍ക്കാലികമായി അടച്ചു. ചിലയിടത്ത് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ ആണ് കാറ്റു വീശുന്നത്. വടക്കന്‍ ഇറ്റലിയിലെ ലിഗുറിയ, ലൊംബാര്‍ഡിയ, വെനേറ്റോ എന്നീ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
Discussion about this post