വാഷിങ്ടണ്‍: എത്യോപ്യന്‍ വിമാനാപകടത്തെ തുടര്‍ന്ന് 737 മാക്സ് 8 വിമാനങ്ങളുടെ ആഗോള തലത്തിലുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഒരുങ്ങി ബോയിങ് കമ്പനി. മറ്റ് രാജ്യങ്ങള്‍ ബോയിങ് വിമാനങ്ങളുടെ സര്‍വീസ് റദ്ദ് ചെയ്തതിന് പിന്നാലെ ഇന്നലെ അമേരിക്കയും 737 മാക്സ് 8 ന്റെ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.
ബോയിങ് വിമാനങ്ങളുടെ സര്‍വീസുകള്‍ റദ്ദ് ചെയ്യണമെന്ന നടപടിയെ ആദ്യം എതിര്‍ത്ത അമേരിക്ക പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍ ഇതിനകം തന്നെ ബോയിങ് വിമാനത്തിന്റെ സര്‍വീസ് നിര്‍ത്തലാക്കിയിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് കമ്പനി ആഗോളതലത്തില്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേം നല്‍കിയിരിക്കുന്നത്.
എത്യോപ്യയില്‍ ബോയിങ് 737 മാക്സ് 8 വിമാനം തകര്‍ന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 157 പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
Discussion about this post