പ്യോങ്യാങ്: തെരഞ്ഞെടുപ്പും മുഴുവന്‍ ജനങ്ങള്‍ക്കും വോട്ടവകാശവും സ്ഥാനാര്‍ത്ഥികളും ഒക്കെയുള്ള ഉത്തര കൊറിയയിലെ ‘ജനാധിപത്യ’ തെരഞ്ഞെടുപ്പ് അവസാനിച്ചു. വിജയികളേയും പ്രഖ്യാപിച്ചു. വാര്‍ത്ത ഉത്തരകൊറിയയില്‍ നിന്നും പുറത്തുവന്നതിനു പിന്നാലെ പരിഹാസവുമായി ലോകം മുഴുവനും ഉത്തരകൊറിയയെ വേട്ടയാടുകയാണ്. ഒരൊറ്റ സ്ഥാനാര്‍ത്ഥി മാത്രം മത്സരിക്കുന്ന ഈ ചടങ്ങിന് തെരഞ്ഞെടുപ്പ് എന്ന് പേരിടണമോ എന്നാണ് ചോദ്യം. പൊതുതിരഞ്ഞെടുപ്പായി തന്നെ നടന്ന ഈ പ്രക്രിയയില്‍ വോട്ടിങ് ശതമാനം 99.99 ആണ്. നാട്ടിലുള്ള മുഴുവന്‍ പേരും വോട്ടു ചെയ്തെങ്കിലും വിദേശത്തുള്ളവര്‍ക്കും കപ്പലിലെ ജോലിക്കാര്‍ക്കും വോട്ടു ചെയ്യാന്‍ കഴിയാഞ്ഞതിനാലാണു 100 ശതമാനത്തില്‍ എത്താതിരുന്നത്.
കമ്യൂണിസ്റ്റ് ഏകാധിപതി കിങ് ജോങ് ഉന്നാണ് എല്ലാ തീരുമാനിക്കുന്നതെങ്കിലും രാജ്യത്തു സുപ്രീം പീപ്പിള്‍സ് അസംബ്ലി എന്നറിയപ്പെടുന്ന പേരിനു മാത്രമുള്ള നിയമനിര്‍മ്മാണ സഭയുണ്ട്. 5 വര്‍ഷത്തിലൊരിക്കലാണു സഭയിലെ 687 സീറ്റുകളിലേക്കു തെരഞ്ഞെടുപ്പ്. വിവിധ മണ്ഡലങ്ങളില്‍ പാര്‍ട്ടി തീരുമാനിച്ച ഏക സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാനായി മുഴുവന്‍ പൗരന്മാര്ക്കും ‘അവകാശ’വുമുണ്ട്. ഏകാധിപ്തയ -ജനാധിപത്യ തെരഞ്ഞെടുപ്പില്‍ എല്ലാ സ്ഥാനാര്‍ത്ഥികളും 100 ശതമാനം വോട്ട് നേടി വിജയിച്ചു. കിം ജോങ് ഉന്നിന്റെ ഇളയ സഹോദരി കിം യോ ജോങും തെരഞ്ഞെടുക്കപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post