ഒട്ടാവ: മഞ്ഞ് വീഴ്ചമൂലം ആഴ്ചകളായി വീടിനുള്ളില്‍ കുടങ്ങിപ്പോയ 70 കാരനെ പോലീസ് രക്ഷിച്ചു. കാനഡയിലാണ് സംഭവം. ഫ്‌ലോറിഡയില്‍ നിന്ന് അവധിക്കാല ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ അയല്‍ക്കാരാണ് വീടിന് മുമ്പില്‍ മഞ്ഞ് കുമിഞ്ഞ് കൂടികിടക്കുന്നത് കണ്ട് പോലീസില്‍ വിവരമറിയിച്ചത്. യാതൊരു പ്രതീക്ഷകളുമില്ലാതെയാണ് വൃദ്ധനെ രക്ഷപ്പെടുത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചത്.
എന്നാല്‍ ഒന്നര മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ മഞ്ഞ് നീക്കി വീട്ടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ വൃദ്ധനെ ജീവനോടെ കാണുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന ഭക്ഷണം കഴിച്ച് ജീവിന്‍ നിലനിര്‍ത്തുകയായിരുന്നു എന്ന് വൃദ്ധന്‍ പോലീസിനോട് പറഞ്ഞു. ആഴ്ചകളായി വൃദ്ധന്‍ വീട്ടില്‍ അകപ്പെട്ടിരിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുമ്പോള്‍ പോലീസ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയിട്ടില്ല.
Discussion about this post