ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ വെട്ടിച്ച് വിദേശത്തേയ്ക്ക് കടന്ന വജ്രവ്യാപാരി മോഹുല്‍ ചോക്സി പറ്റിച്ചത് അമേരിക്കയേയും. മെഹുല്‍ ചോക്സിയുടെ അമേരിക്കയിലെ വജ്രവ്യാപാര സ്ഥാപനമായ സാമുവേല്‍ ജുവലേഴ്സ് ആണ് അമേരിക്കയിലും വന്‍ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. യഥാര്‍ത്ഥ വജ്രമെന്ന പേരില്‍ ഫാക്ടറിയില്‍ നിര്‍മ്മിച്ചെടുത്ത കൃത്രിമ വജ്രം വിറ്റാണ് ചോക്സി തട്ടിപ്പ് നടത്തിയത്.
ചോക്സിയുടെ നിയന്ത്രണത്തിലുള്ള ബ്രിട്ടനിലെ ബിവിഐ എന്ന സ്ഥാപനത്തില്‍ നിന്നും കൃത്രിമ വജ്രങ്ങള്‍ തയാറാക്കി അമേരിക്കയിലെത്തിച്ച് വിറ്റഴിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യ സൂത്രധാരനും, നീരവ് മോദിയുടെ അടുത്ത ബന്ധുവുമാണ് മെഹുല്‍ ചോക്സി. ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളില്‍ ഒന്നായിരുന്നു പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന തട്ടിപ്പ്.
Discussion about this post